Tuesday, April 29, 2008

നിങ്ങള്‍ക്കറിയാമോ ഈ പൂവിനെ? (ഉത്തരം)

ഇതാ........... നിങ്ങള്‍ തന്നെ കണ്ടു നോക്കൂ....



ഇനി കൂടുതല്‍ ഞാ‍ന്‍ പറയണോ?


നാട്ടിലിങ്ങനെ പൂത്തു നില്‍ക്കുന്നതു കണ്ടിട്ടില്ല/ ശ്രദ്ധിച്ചിട്ടില്ല. ഇവിടെ വഴിയരികില്‍ ധാരാളം നട്ടു പിടിപ്പിച്ചിരിയ്ക്കുന്നു.

Friday, April 25, 2008

തളിരിലകള്‍ (ചിത്രം)



പച്ചപ്പിലെ മഴത്തുള്ളികള്‍...

ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിയ്ക്കും (ഇപ്പോഴും പഠിച്ചിട്ടില്ല.. കേട്ടോ..) മുന്‍പു എടുത്ത ഒരു ചിത്രം. ഒമാനിലെ സലാലയില്‍ കാണപ്പെടുന്ന ഒരുതരം കുറ്റിച്ചെടിയിലെ ഇലകള്‍.
ഒരു ചാറ്റല്‍മഴയ്ക്കു ശേഷമുള്ള ദൃശ്യം.

Wednesday, April 23, 2008

നിങ്ങള്‍ക്കറിയാമോ ഈ പൂവിനെ? (ചിത്രം)


മുന്‍പ് കണ്ടിട്ടുണ്ടോ ഈ പൂവിനെ/പൂങ്കുലയെ ?

നമ്മുടെ നാട്ടില്‍ നിന്നുമപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഒരിനം മറുനാട്ടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ സന്തോഷവും അതേ സമയം ദു:ഖവും തോന്നുന്നു.

അറിയില്ലെങ്കില്‍ ഞാന്‍ പിന്നീട് ഉത്തരം നല്‍കാം.

Monday, April 21, 2008

ഓളങ്ങള്‍ (ചിത്രം)



ഓളങ്ങള്‍... താളം തല്ലുമ്പോള്‍....

ഇതു അക്വേറിയമല്ല. മസ്കറ്റിലെ നഖല്‍ എന്ന സ്ഥലത്തുള്ള പ്രകൃതിദത്തമായ ഒരു അരുവിയിലെ ചെറുമീ‍നുകളെ പകര്‍ത്താനുള്ള ശ്രമത്തിനിടെ കിട്ടിയ ഒന്ന്. ശ്രദ്ധിച്ചു നോക്കിയാല്‍ മീനുകളെ കാണാം.


ഇവിടം ഹോട്ട് സ്പ്രിങ്ങ്സ്-നു പ്രസിദ്ധമാണു.

Saturday, April 19, 2008

സൂര്യാസ്തമയം (ചിത്രം)


ശാന്തം സുന്ദരം... ഈ അസ്തമയം.

എത്ര തവണ കണ്ടാലും എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും മതി വരില്ലെനിയ്ക്ക്.

പ്രക്ഷുബ്ധമായ മനസ്സിലെ ആര്‍ത്തലയ്ക്കുന്ന അലകള്‍ക്കു ശാന്തതയേകുന്ന ഒരു കാഴ്ച. അസ്തമയം. ദുഖങ്ങള്‍ മറക്കുവാന്‍... പ്രണയാര്‍ദ്രനിമിഷങ്ങള്‍ പങ്കു വയ്ക്കുവാന്‍... ദൈനംദിന ജീവിതത്തിലെ മുഷിപ്പുകള്‍ മാറ്റി മനസ്സിനുണര്‍വു നേടുവാന്‍.... ഈ കടലോരത്തു വന്നണയുന്നവരേറെ.

മസ്കറ്റിലെ ഷാറ്റി-അല്‍-കുറം ബീച്ചില്‍ നിന്നുമുള്ള ഒരു ദൃശ്യം.

Saturday, April 12, 2008

ത്രിവര്‍ണ്ണം (ചിത്രം)


മനം കുളിര്‍പ്പിയ്ക്കും വര്‍ണ്ണങ്ങള്‍ !!!!

തീന്‍ മേശയിലേയ്ക്കെത്തുന്നതിനു മുന്‍പ്... പാചകം നടക്കുന്നതിനു മുന്‍പ്...ചെറിയ കഷണങ്ങളായി അരിയപ്പെടുവാന്‍ ഊഴവും കാത്തിരിയ്ക്കവെ... ഒരു നിമിഷം.

Wednesday, April 9, 2008

ഏകാന്തയാനം (ചിത്രം)


വരുവാനില്ലാരുമീ.......

ആളും തീരവുമൊഴിഞ്ഞു. ഇനി ഞാനുറങ്ങട്ടെ. അടുത്ത പുലരി വരെ...

മസ്കറ്റിലെ സവാദി ബീച്ചില്‍ നിന്നുമൊരു സായാഹ്നദൃശ്യം.

Saturday, April 5, 2008

ഇവിടെ ചരിത്രം ഉറങ്ങുന്നു


ഉറങ്ങുന്ന ചരിത്രത്തെ ആധുനികതയുടെ താഴ് സംരക്ഷിയ്ക്കുന്നു.

Wednesday, April 2, 2008

രണ്ടു പുഷ്പങ്ങള്‍




ഹേ പുഷ്പമേ......

വിരിഞ്ഞു നിന്ന പുഷ്പങ്ങള്‍ !!! ഇനിയിതു ഒരിയ്ക്കലും വാടാതെ ഇതേ ചാരുതയോടെ ഇവിടെ എന്നെന്നും..... യഥാര്‍ത്ഥത്തില്‍ വാടി കൊഴിഞ്ഞു പോയെങ്കിലും.

LinkWithin

Related Posts with Thumbnails