Wednesday, June 25, 2008

നാരങ്ങകള്‍


Naranga, originally uploaded by Rajesh_Menon.




ഓ... നാരങ്ങയോ.. ഇതെന്തോന്നു പടം? അങ്ങിനെ തോന്നിയോ ഇതു കണ്ടപ്പോള്‍?

തോന്നിയെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ... ഈ നാരങ്ങകള്‍ വിളഞ്ഞു നില്‍ക്കുന്നതു മസ്കറ്റിലെ, (അതായതു മരുപ്രദേശമെന്ന് പുറം ലോകം മുദ്ര കുത്തിയ ഗള്‍ഫ് നാടുകളില്‍ ഒന്ന്) ജെബല്‍ അക്തര്‍ എന്ന പ്രവിശ്യയിലാണ്. ഇതിനും പുറമേ... മാതളം, മാമ്പഴം, മുന്തിരിങ്ങ, വാഴപ്പഴം എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.

കൊള്ളാമോ... എങ്കില്‍ കേരളത്തിലേയ്ക്കു പച്ചക്കറികള്‍ ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതൊന്നു വിചാരിച്ചു നോക്കൂ.....

Tuesday, June 24, 2008

കടലിന്റെ കല

മനോഹരമായ സൃഷ്ടികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ കടലിനും കഴിയുമെന്നേ...
മനുഷ്യന്റെ സൃഷ്ടികള്‍ കടലമ്മ സാധാരണ മായ്ച്ചു കളയുന്നതായാണു കണ്ടിട്ടുള്ളതു.
(അസൂയ മൂലമോ അതോ വൃത്തികേടായതു കൊണ്ടോ... അറിയില്ല)

അങ്ങിനെയിരിക്കെ, പകരം ചോദിയ്ക്കാനൊരവസരം കിട്ടുമ്പോള്‍ മനുഷ്യര്‍ മുതലാക്കാതിരിയ്ക്കുമോ?
ഒരു കടലോരക്കാഴ്ച. മസ്കറ്റിലെ യിതി ബീച്ചില്‍ നിന്നും.

Monday, June 16, 2008

തളിരിലകള്‍

തളിരിലകള്‍ വീണ്ടുമൊരിയ്ക്കല്‍ കൂടി ചിത്രത്തിലാക്കിയപ്പോള്‍.... ഒരു രാത്രിമഴയ്ക്കു ശേഷം മുക്കൂറ്റിപ്പൂക്കള്‍ തേടി നടന്നപ്പോള്‍ കണ്ടതു മുക്കൂറ്റിചെടിയുടെ തളിരിലകള്‍. പൂവിനേക്കാളും ഗ്ലാമര്‍ തോന്നിപ്പോയി. ശരിയല്ലേ കൂട്ടരേ...?


ഒരു മാ‍ക്രോ ലെന്‍സ് കൂടി ഉണ്ടായിരുന്നെങ്കില്‍......

Monday, June 2, 2008

ചാമ്പയ്ക്കകള്‍



ചാമ്പയ്ക്ക വേണോ... ചാമ്പയ്ക്ക?

പഴുത്താല്‍ മധുരമേറും... പഴുത്തിട്ടില്ലേല്‍ രസമേറ്റും പുളിയുള്ളതുമായ ചാമ്പയ്ക്കകള്‍....
കണ്ടാല്‍ കൊതിയൂറും ചാമ്പയ്ക്കകള്‍..


ആര്‍ക്കൊക്കെ വേണം?


കൊതിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക. ഇനി അടുത്ത സീസണിലേ കിട്ടൂ. ഇത്തിരി വൈകിപ്പോയി ഇവിടേയ്ക്കിതെത്തിയ്ക്കാന്‍....

LinkWithin

Related Posts with Thumbnails