Wednesday, April 23, 2008

നിങ്ങള്‍ക്കറിയാമോ ഈ പൂവിനെ? (ചിത്രം)


മുന്‍പ് കണ്ടിട്ടുണ്ടോ ഈ പൂവിനെ/പൂങ്കുലയെ ?

നമ്മുടെ നാട്ടില്‍ നിന്നുമപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഒരിനം മറുനാട്ടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ സന്തോഷവും അതേ സമയം ദു:ഖവും തോന്നുന്നു.

അറിയില്ലെങ്കില്‍ ഞാന്‍ പിന്നീട് ഉത്തരം നല്‍കാം.

7 comments:

കുഞ്ഞന്‍ said...

എനിക്കറിയാം മുരിക്കിന്‍പ്പൂവ്..!


ആദ്യ അഭിപ്രായമായതിനാല്‍ എന്നെയൊന്നും പറയില്ലെന്നറിയാം..:)

നിരക്ഷരൻ said...

കുഞ്ഞന്‍ എന്നാ പണിയാണ് കാണിച്ചത്. എന്റെ ഉത്തരം ചാടിക്കേറിപ്പറഞ്ഞിരിക്കുന്നു. എന്തായാലും ഒന്നാം സമ്മാനം എനിക്കും കുഞ്ഞനും തന്നെ.
:) :)

ശ്രീനാഥ്‌ | അഹം said...

ഓ.. ഇതാണോ... നിസ്സാരം!

പടം മാത്രേ തലയില്‍ ഉള്ളൂ... ഫയല്‍ നേം ഓര്‍മയില്ല...

Rare Rose said...

മുരിക്കിന്‍ പൂ ചുവന്നിട്ടല്ലേ..ഇതെന്തോ പഞ്ഞീടെയോ [ഇലവിന്റെ] പൂവല്ലേ...:)

പ്രിയ said...

എനിക്കറിയില്ല . പറയ്. :) എവിടെയോ കണ്ട മുഖം . ആദ്യം ഓര്ത്തു നാരകത്തിന്റെ പൂവാണെന്ന്. അതെയോ?

(ഈ നാട്ടില് കണ്ടിരുന്ന പൂക്കള് ഒക്കെ നമ്മുടെ നാടിന്റെ തന്നെ ആയിരുന്നോ? ബന്തിയും ഉഷമലരിയും കാട്ടുമുല്ലയും കൊന്തവാഴചെടിയും ചെമ്പരത്തിയും പത്തുമണിചെടിയും ഒക്കെ ഈ അന്യദേശത്ത് വിടര്ന്നു നില്ക്കുന്ന കാണുമ്പോള് ഒരു സംശയം അവ നമ്മുടെ തന്നെ ആയിരുന്നോ? അതോണ്ട് കരയണ്ടാട്ടോ. അത് എവിടെങ്കിലും ഒക്കെ പൂക്കട്ടെ )

രാജേഷ് മേനോന്‍ said...

മുരിക്കിന്‍പ്പൂവല്ല. അതു കൊണ്ടു ഒന്നാം സമ്മാനം ആര്‍ക്കുമില്ല.

സാരമില്ല. ഇതു വേറാരെങ്കിലും എന്നോടു ചോദിച്ചാലും എനിയ്ക്കും പറയാന്‍ പറ്റുമായിരുന്നില്ല. ഉത്തരം ഞാന്‍ വേറെ ഒരു പോസ്റ്റായി ഇടാം.

usha said...

ഇത് വേപ്പിന്റെ പൂവ്... ആര്യ വേപ്പ് എന്നാണു അറിയപ്പെടുന്നതെന്ന് തോന്നുന്നു.. ഇതിന്റെ ഇലകൾ ഔഷധഗുണമുള്ളതാണൂ. ചിക്കൻ പോക്സ് വന്നവർ ഇതിട്ട വെള്ളത്തിൽ ആണൂ കുളിക്കാറ്.. ത്വക്ക് സംബന്ധമായ പല അസുഖങ്ങൾക്കും ഇതിന്റെ ഇല ഇട്ട്തിളപ്പിക്കുന്ന വെള്ളം നല്ലതാ

LinkWithin

Related Posts with Thumbnails