ഇച്ചിരി സമയം കൂടി താ....
Thursday, October 9, 2008
പേടിച്ചാത്തവര്ക്കു മാത്രം....
ബു.ഹു.ഹ.ഹ.ഹാ.....
ശ്ശേ... മേയ്ക്കപ്പു മുഴുവനാവണേയ്ക്കു മുന്നേ വന്നാലെങ്ങനാ പേടിപ്പിച്ചണേ...
ഇച്ചിരി സമയം കൂടി താ....

ഇതൊരു തുടക്കം മാത്രം.
ഇച്ചിരി സമയം കൂടി താ....
Saturday, August 16, 2008
ചില മരുക്കാഴ്ചകള്‍
ജെബല്‍ അക്തര്‍
****************************************************
ഈയിടെ ഒരു അവധി ദിനത്തില്‍ ഒമാനിലെ ഏറ്റവും ഉയരം കൂടിയ മല എന്നു വിശേഷിയ്ക്കപ്പെടുന്ന ജെബെല്‍ അക്തര്‍ (Green Mountain) -ലേയ്ക്ക് ഒരു ടൂര്‍ സംഘടിപ്പിച്ചു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരത്തില്‍പ്പരം മീറ്റര്‍ ഉയര്‍ന്ന പ്രദേശമാണത്രേ ഇതു. ഗള്‍ഫ് നാടുകള്‍ ചൂടിനു പ്രസിദ്ധമാണെന്നിരിയ്ക്കെ, ഈ പ്രവിശ്യയിലുള്ള ഒട്ടു മിക്ക വീടുകളും എ.സി-യില്ലാത്തവയാണെന്നു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗ്രാമീണര്‍ കൃഷി നടത്തിയാണു കൂടുതലും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്.
അവിടെ നിന്നും എടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി...
Monday, August 11, 2008
കടലോരം - ഒരു മദ്ധ്യാഹ്ന ചിത്രം
ഒരു മദ്ധ്യാഹ്ന വേളയിലെടുത്ത ചിത്രം. ആളും ആരവുമൊഴിഞ്ഞ കടലോരം.
മസ്കറ്റിലുള്ള കുറം ബീച്ചില്‍ നിന്നുമൊരു ദൃശ്യം.
Friday, July 25, 2008
ഈന്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും.....
ഇവിടെ ഇപ്പോള്‍ കൊടിയ വേനല്‍ സമയം. ഒരിറ്റു തണലിനും കുളിര്കാറ്റിനുമായി എല്ലാരും കേഴുമ്പോള്‍.... തീവ്രമായ വേനല്‍ചൂടു തദ്ദേശീയര്‍ക്കു സമ്മാനിയ്ക്കുന്ന ഒരു മധുരസമ്മാനം... ഈന്തപ്പഴങ്ങള്‍ !!!
ഈ കൊടും ചൂടിനാല്‍ പഴുത്തു പാകമാകുന്ന തേനൂറും ഈന്തപ്പഴങ്ങള്‍....
ഈ നിറം കണ്ട് കൊതിയൂറേണ്ട കേട്ടോ....
ഇവയൊക്കെ പഴുക്കാന്‍ തുടങ്ങുന്നതേയുള്ളൂ....
അതിനായ് കാത്തിരിയ്ക്കാം.
Thursday, July 10, 2008
കുഞ്ഞിവിമാനം
ഒരു കുഞ്ഞിവിമാനം.....
ടേക്ക്-ഓഫിനു തയ്യാറായി നില്ക്കുന്നു. കൂടെ യാത്ര ചെയ്യാനാരെങ്കിലുമുണ്ടോ?
കാണുന്നില്ലേ..? പറഞ്ഞിരുന്നല്ലോ കുഞ്ഞി ആണെന്ന്.
ടേക്ക്-ഓഫിനു തയ്യാറായി നില്ക്കുന്നു. കൂടെ യാത്ര ചെയ്യാനാരെങ്കിലുമുണ്ടോ?
Thursday, July 3, 2008
നിങ്ങള്‍ കണ്ടിട്ടുണ്ടോ ഇവരെ?
ഒരു ഒഴിവു ദിനത്തില്‍ പറമ്പിലൂടെ ചുറ്റി നടന്നു തേടിപ്പിടിച്ചതാണിവരെ.



ചെറുപ്പത്തില്‍ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ കാമറ വാങ്ങിയ ശേഷമാണു ഇവരുടെ നിറങ്ങള്‍, താവളങ്ങള്‍ ഒക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയതു.
കൊച്ചു ജീവികളെങ്കിലും നിറപ്പകിട്ടാര്‍ന്ന ജീവിതം തന്നെ.
Wednesday, June 25, 2008
നാരങ്ങകള്‍
Naranga, originally uploaded by Rajesh_Menon.
ഓ... നാരങ്ങയോ.. ഇതെന്തോന്നു പടം? അങ്ങിനെ തോന്നിയോ ഇതു കണ്ടപ്പോള്‍?
തോന്നിയെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ... ഈ നാരങ്ങകള്‍ വിളഞ്ഞു നില്ക്കുന്നതു മസ്കറ്റിലെ, (അതായതു മരുപ്രദേശമെന്ന് പുറം ലോകം മുദ്ര കുത്തിയ ഗള്‍ഫ് നാടുകളില്‍ ഒന്ന്) ജെബല്‍ അക്തര്‍ എന്ന പ്രവിശ്യയിലാണ്. ഇതിനും പുറമേ... മാതളം, മാമ്പഴം, മുന്തിരിങ്ങ, വാഴപ്പഴം എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
കൊള്ളാമോ... എങ്കില്‍ കേരളത്തിലേയ്ക്കു പച്ചക്കറികള്‍ ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതൊന്നു വിചാരിച്ചു നോക്കൂ.....
Tuesday, June 24, 2008
Monday, June 16, 2008
Monday, June 2, 2008
ചാമ്പയ്ക്കകള്‍
ചാമ്പയ്ക്ക വേണോ... ചാമ്പയ്ക്ക?
പഴുത്താല്‍ മധുരമേറും... പഴുത്തിട്ടില്ലേല് രസമേറ്റും പുളിയുള്ളതുമായ ചാമ്പയ്ക്കകള്‍....
കണ്ടാല്‍ കൊതിയൂറും ചാമ്പയ്ക്കകള്‍..
ആര്‍ക്കൊക്കെ വേണം?
കൊതിപ്പിച്ചെങ്കില് ക്ഷമിയ്ക്കുക. ഇനി അടുത്ത സീസണിലേ കിട്ടൂ. ഇത്തിരി വൈകിപ്പോയി ഇവിടേയ്ക്കിതെത്തിയ്ക്കാന്....
Saturday, May 17, 2008
പൂവുകള്‍ക്കു പുണ്യകാലം !!!
പൂവുകള്‍ക്കു പുണ്യകാലം... മെയ്മാസ രാവവള്ക്കു വേളിക്കാലം.....
തൊടിയിലെ കാഴ്ചകള്‍ !!!!
പ്രഭാത സമയത്തു തൊടിയിലൂടെ ഒന്നു ചുറ്റിയടിച്ചപ്പോള്‍ കണ്ട ചില പൂക്കള്‍ എന്റെ ക്യാമറക്കണ്ണുകളിലൂടെ നിങ്ങള്‍ക്കായി.......
Saturday, May 3, 2008
Tuesday, April 29, 2008
നിങ്ങള്‍ക്കറിയാമോ ഈ പൂവിനെ? (ഉത്തരം)
Friday, April 25, 2008
തളിരിലകള്‍ (ചിത്രം)
Wednesday, April 23, 2008
നിങ്ങള്‍ക്കറിയാമോ ഈ പൂവിനെ? (ചിത്രം)
Monday, April 21, 2008
ഓളങ്ങള്‍ (ചിത്രം)
Saturday, April 19, 2008
സൂര്യാസ്തമയം (ചിത്രം)
ശാന്തം സുന്ദരം... ഈ അസ്തമയം.
എത്ര തവണ കണ്ടാലും എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും മതി വരില്ലെനിയ്ക്ക്.
പ്രക്ഷുബ്ധമായ മനസ്സിലെ ആര്‍ത്തലയ്ക്കുന്ന അലകള്‍ക്കു ശാന്തതയേകുന്ന ഒരു കാഴ്ച. അസ്തമയം. ദുഖങ്ങള്‍ മറക്കുവാന്‍... പ്രണയാര്‍ദ്രനിമിഷങ്ങള്‍ പങ്കു വയ്ക്കുവാന്‍... ദൈനംദിന ജീവിതത്തിലെ മുഷിപ്പുകള്‍ മാറ്റി മനസ്സിനുണര്വു നേടുവാന്‍.... ഈ കടലോരത്തു വന്നണയുന്നവരേറെ.
മസ്കറ്റിലെ ഷാറ്റി-അല്‍-കുറം ബീച്ചില്‍ നിന്നുമുള്ള ഒരു ദൃശ്യം.
എത്ര തവണ കണ്ടാലും എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും മതി വരില്ലെനിയ്ക്ക്.
പ്രക്ഷുബ്ധമായ മനസ്സിലെ ആര്‍ത്തലയ്ക്കുന്ന അലകള്‍ക്കു ശാന്തതയേകുന്ന ഒരു കാഴ്ച. അസ്തമയം. ദുഖങ്ങള്‍ മറക്കുവാന്‍... പ്രണയാര്‍ദ്രനിമിഷങ്ങള്‍ പങ്കു വയ്ക്കുവാന്‍... ദൈനംദിന ജീവിതത്തിലെ മുഷിപ്പുകള്‍ മാറ്റി മനസ്സിനുണര്വു നേടുവാന്‍.... ഈ കടലോരത്തു വന്നണയുന്നവരേറെ.
മസ്കറ്റിലെ ഷാറ്റി-അല്‍-കുറം ബീച്ചില്‍ നിന്നുമുള്ള ഒരു ദൃശ്യം.
Saturday, April 12, 2008
Subscribe to:
Posts (Atom)